‘കൊച്ചു രാജകുമാര’നെ വേണോ? അതിപ്രശസ്തമായ കൃതിയുടെ കയ്യെഴുത്ത്‌ പ്രതി വിൽപ്പനയ്ക്ക്‌

THE LITTLE PRINCE

ലോകത്താകമാനം നിരവധി ആരാധകരുള്ള ‘ദ ലിറ്റില്‍ പ്രിന്‍സ്’ (കൊച്ചു രാജകുമാരൻ) എന്ന ബാലസാഹിത്യ കൃതിയുടെ
കയ്യെഴുത്തു പ്രതി വിൽപ്പനയ്‌ക്കെത്തുന്നു. 1. 25 മില്യൺ ഡോളറാണ്  കയ്യെഴുത്തു പ്രതിയുടെ വില. നവംബർ അവസാനം നടക്കുന്ന വാർഷിക കലാമേളയായ അബുദാബി ആർട്ടിൽ ഇത് പ്രദർശിപ്പിക്കും.

ലോകത്ത് ഏറ്റവും കുടുതൽ വിവർത്തനം ചെയ്ത പുസ്തകങ്ങളിലൊന്നാണ്‌ ഫ്രഞ്ച് എഴുത്തുകാരൻ അന്ത്വാന്‍ സാന്തേ-ക്സ്യൂപെരിയുടെ ‘ദ ലിറ്റിൽ പ്രിൻസ്‌’. 1943 ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി പുറത്തിറങ്ങിയ കൃതി പിന്നീട് ഇംഗ്ലീഷിലടക്കം ഇരുനൂറ്റമ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരുന്നു.

ALSO READ; സത്യം തുറന്നുപറഞ്ഞാൽ തീവ്രവാദിയാകുമോ? അൽജസീറ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും  ഇസ്രയേൽ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ ഈ ചെറിയ പുസ്തകത്തിന്റെ 14 കോടി കോപ്പികള്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്‌. മലയാളത്തിൽ രാമകൃഷ്‌ണൻ കുമരനെല്ലൂർ, അഷിത തുടങ്ങിയവർ ‘കൊച്ചു രാജകുമാരൻ’ എന്ന പേരിൽ ദ ലിറ്റില്‍ പ്രിന്‍സ് വിവർത്തനം ചെയ്തിട്ടുണ്ട്‌.

സ്നേഹത്തിന്റെ ഒരു ഭാവഗീതമാണ് ‘കൊച്ചു രാജകുമാരൻ’, കുട്ടികളുടെ മനസ്സുമായി മേഘപാളികളിലൂടെ വിമാനം പറത്തിയ സാന്തെക്സ്‌സ്, നമുക്ക് അജ്ഞാതമായ സ്നേഹത്തിൻ്റെ നിഗുഢമേഖലകൾ അവതരിപ്പിക്കുന്നു. നീലക്കണ്ണുള്ള സ്വർണമുടിയുള്ള കൊച്ചുരാജകുമാരൻ വായനക്കാരെ സ്വപ്ന സങ്കല്പ്‌പങ്ങളിലേക്ക് ആനയിക്കുന്നു. ഭാവനയും യാഥാർഥ്യവും സമന്വയിപ്പിക്കുന്നതാണ് സാന്തെക്‌സിൻ്റെ രചനാശൈലി. ഗ്രന്ഥകാരൻ തന്നെയാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബാലസാഹിത്യരചനകളിൽ ഒന്നായി ഈ കൃതി മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News