ഫോട്ടോയിലുള്ള സൂപ്പര്‍സ്റ്റാര്‍സ് ആരൊക്കെയാണ്? വൈറലായി ചിത്രങ്ങള്‍

പഴയ ഫോട്ടോകളും വീഡിയോസുമൊക്കെ പലര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒന്നാണ്. അത്തരത്തിലുള്ള ഒരു പഴയ ക്ലാസ് ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ ഫോട്ടാസില്‍ ഇന്നറിയപ്പെടുന്ന രണ്ടു താരങ്ങളുണ്ട്. ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള ആ നായകന്മാര്‍ ആരോക്കെയാണെന്നാണ് ഇന്ന് ആളുകള്‍ അന്വേഷിക്കുന്നത്.

ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമും ആണ് ആ പഴയ ക്ലാസ്‌മേറ്റ്‌സ്. ഇരുവരും മുംബൈയിലെ ബോംബെ സ്‌കോട്ടിഷ് സ്‌കൂളില്‍ പഠിച്ച കാലത്ത് എടുത്ത ചിത്രമാണിത്. മുകളില്‍ നിന്ന് രണ്ടാമത്തെ നിരയില്‍ ഇടതുവശത്തുനിന്ന് മൂന്നാമതായി നില്‍ക്കുന്നതാണ് ഹൃത്വിക്. താട്ടു മുന്നിലെ നിരയില്‍ നില്‍ക്കുന്നതാണ് ജോണ്‍ എബ്രഹാം.

Also Read: 1.50 ലക്ഷം വരെയുള്ള ഓഫറുകളുടെ വിസ്മയമൊരുക്കി ഫോക്സ്‌വാഗണ്‍

ബാലതാരമായാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ മകനാണ് ഹൃത്വിക്. മലയാളിയും ആലുവ സ്വദേശിയും ആര്‍ക്കിടെക്റ്റുമായ ജോണിന്റെയും പാഴ്‌സിയായ ഫര്‍ഹാന്റെയും മകനായി മുംബൈയില്‍ ആണ് ജോണ്‍ എബ്രഹാമിന്റെ ജനനം.മോഡലിങ്ങ് രംഗത്തു നിന്നുമാണ് ജോണ്‍ സിനിമയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News