ആകാശത്ത് ചാന്ദ്രവിസ്മയം സൂപ്പര്‍ ബ്ലൂമൂണ്‍ ഇന്ന്; എങ്ങനെ, എവിടെ, എപ്പോള്‍ കാണാം ?

Blue Moon

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് ആകാശക്കാഴ്ചകള്‍. അത്തരത്തില്‍ ഒരു വിരുന്നാണ് ഇന്ന് നമുക്ക് രാത്രിയില്‍ ലഭിക്കുക. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ കാണപ്പെടുന്ന നീല ചന്ദ്രനെ അഥവാ ബ്ലൂമൂണിനെ നമുക്ക് ഇന്ന് കാണാനാകും.

ഇന്ന് മുതല്‍ ആഗസ്റ്റ് 19ന് സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ ദൃശ്യം വിവിധ രാജ്യങ്ങളില്‍ കാണാനാകും. ‘സ്റ്റര്‍ജന്‍ മൂണ്‍’ എന്നറിയപ്പെടുന്ന അപൂര്‍വ ബ്ലൂ മൂണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് 19-ന്, അതായത് ഇന്ന് ദൃശ്യമാകും. നഗ്‌നനേത്രങ്ങളാല്‍ കാണാമെങ്കിലും ഒരു ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാല്‍ ബ്ലൂ മൂണിനെ നമുക്ക് നല്ലരീതിയില്‍ കാണാന്‍ കഴിയും.

2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണല്‍ ബ്ലൂ മൂണ്‍ ഉണ്ടായിരുന്നു, അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ 2027 മെയ് മാസത്തില്‍ സംഭവിക്കും.

ഇന്ത്യയില്‍ ഇന്ന് സാധാരണ ചന്ദ്രപ്രകാശമുള്ള രാത്രിയേക്കാള്‍ 30% കൂടുതല്‍ പ്രകാശം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിവിധ സ്ഥലങ്ങളില്‍ ബ്ലൂമൂണ്‍ ദൃശ്യമകുന്ന സമയമാണ് ചുവടെ,

വടക്കേ അമേരിക്ക : ഓഗസ്റ്റ് 19 ന് 2:26 പിഎം (astern Daylight Time) ഇത് സംഭവിക്കും. നാസയുടെ അഭിപ്രായത്തില്‍, ഞായറാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച രാവിലെ വരെ  മൂന്ന് ദിവസത്തേക്ക് ഇത് പൂര്‍ണ്ണമായി ദൃശ്യമാകും

ഏഷ്യ, ഓസ്ട്രേലിയ : ആഗസ്റ്റ് 20-ന് രാവിലെ കാണാനാകും.

ഇന്ത്യ : ഓഗസ്റ്റ് 19 രാത്രി മുതല്‍ ഓഗസ്റ്റ് 20 രാവിലെ വരെ.

യൂറോപ്പ് : ഓഗസ്റ്റ് 18 വൈകുന്നേരം മുതല്‍, ഓഗസ്റ്റ് 19 രാത്രി വരെയും, ഓഗസ്റ്റ് 20ന് അതിരാവിലെ വരെയും കാണാം.

ആഫ്രിക്ക : ഓഗസ്റ്റ് 18 വൈകുന്നേരം മുതല്‍, ഓഗസ്റ്റ് 19 രാത്രി വരെയും, ഓഗസ്റ്റ് 20ന് അതിരാവിലെ വരെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News