‘വെളുത്ത നിറത്തിലുള്ള മൂര്‍ഖന്‍’; അപൂര്‍വ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

വെളുത്ത നിറത്തിലുള്ള അപൂര്‍വയിനം മൂര്‍ഖനെ കണ്ടെത്തി. കോയമ്പത്തൂരിലെ പോടനൂരുള്ള ജനവാസ കേന്ദ്രത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ധനെത്തി മൂര്‍ഖനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.

ചൊവ്വാഴ്ച വൈകീട്ടാണ് പോടനൂര്‍ പഞ്ചായത്തിലെ അനന്തന്റെ വീടിന് സമീപം പാമ്പെത്തിയത്. അഞ്ചടിയോളം നീളമുള്ള വെളുത്ത മൂര്‍ഖന്‍ പാമ്പ് ആല്‍ബിനോ കോബ്രയാണെന്ന് പാമ്പുപിടുത്ത വിദഗ്ധനും വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍ അംഗവുമായ മോഹന്‍ പറഞ്ഞു. അതീവ സുരക്ഷിതമായി പിടികൂടിയ പാമ്പിനെ ആനൈക്കട്ടി വനപരിധിയിലാണ് തുറന്നുവിട്ടിരിക്കുന്നത്. ആവാസ വ്യവസ്ഥ ചുരുങ്ങിയതാവാം പാമ്പ് ജനവാസമേഖലയിലേക്കിറങ്ങാന്‍ കാരണമെന്നാണ് നിഗനം. വെളുത്ത മൂര്‍ഖന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ദ നന്ദയടക്കം വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News