റാസൽഖൈമയിൽ പുതുവൽസരാഘോഷ ഒരുക്കങ്ങൾ തകൃതി, വെടിക്കെട്ടും ഡ്രോൺ ഷോയും ആഘോഷങ്ങളുടെ ചാരുതയാകും

പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തി റാസൽഖൈമ. ഗിന്നസ് റെക്കോർഡ് വെടിക്കെട്ട് അടക്കം മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് റാസൽഖൈമ വിനോദ വകുപ്പിൻ്റെ നേതൃത്വത്തില്‍ പുതുവര്‍ഷത്തലേന്ന് നടക്കുക. പുതുവർഷത്തെ വരവേൽക്കാൻ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് റാസൽഖൈമയിൽ  ഒരുക്കിയിരിക്കുന്നത്.

ഇവിടെ നടക്കുന്ന ഗിന്നസ് റെക്കോർഡ് വെടിക്കെട്ടിന് പുറമെ ജബല്‍ ജെയ്സ്, ജബല്‍ യാനസ്, കടല്‍ തീരങ്ങള്‍, പാര്‍ക്കുകള്‍, മരുഭൂമി തുടങ്ങിയവ കേന്ദ്രീകരിച്ച് അനൗദ്യോഗിക ആഘോഷങ്ങളും  നടക്കും. പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന്  റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു.

ALSO READ: ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു

പുതുവര്‍ഷ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ റാക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പരിധി വിടാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.  കാറിലും ബൈക്കിലുമുള്ള പൊലീസ് പട്രോളിങ്ങിന് പുറമെ ഡ്രോണ്‍ നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം തുടങ്ങിയ പ്രത്യേക പട്രോള്‍ വിഭാഗത്തിൻ്റെ സേവന-നിരീക്ഷണങ്ങള്‍ പുതുവര്‍ഷാഘോഷം കഴിയുന്നതുവരെ തുടരും. 28,000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ പാര്‍ക്കിങ് കേന്ദ്രമാണ് ജസീറയില്‍ ഒരുക്കിയിട്ടുള്ളത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News