രസമുണ്ടായിട്ടല്ല ‘രസം’ കുടിക്കുന്നത്; അതിനുപിന്നിലും ചിലകാരണങ്ങള്‍ ഉണ്ട്

സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം മിക്കവരും രസം കുടിക്കാറുണ്ട്.എന്തിനാണ് ഇങ്ങനെ രസം കുടിക്കുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ വെറുതേ ഒരു രസത്തിന് കുടിക്കുന്നതല്ല രസം. ദഹനം സുഗമമാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. കുരുമുളക്,പുളി, തക്കാളി,തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചോറിനൊപ്പം ഒരു കറിയായും രസം നമ്മള്‍ക്ക് ഉപയോഗിക്കാം.

ALSO READ സാപ്പിക്ക് ബെര്‍ത്ത്‌ഡേ സര്‍പ്രയ്‌സുമായി സിദ്ദീഖും കുടുംബവും

രസത്തില്‍ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞള്‍, കുരുമുളക്, കടുക്, ജീരകം തുടങ്ങിയയാണ് രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് രസം.
നിയാസിന്‍, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ALSO READ വാട്‌സ്ആപ്പില്‍ ഇതാ പുതിയ ഫീച്ചര്‍ എത്തുന്നു; പ്രൊഫൈല്‍ വിവരങ്ങള്‍ ഇനി ചാറ്റില്‍ കാണാം

ഇതില്‍ അടങ്ങിയിട്ടുള്ള കുരുമുളകാണ് ദഹനത്തെ എളുപ്പമാക്കാന്‍ സഹായിക്കുന്നത്. രസത്തില്‍ ചേര്‍ത്തിരിക്കുന്ന പുളിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് രസം. പുളിയില്‍ സമ്പന്നമായ അളവില്‍ ഡയറ്ററി ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസം കുടിക്കുന്നത് കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News