നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാന്‍ വേദി ഒരുക്കിയത് നാണക്കേടെന്ന് യുഎസ് കോൺഗ്രസിലെ വനിതാ അംഗമായ റാഷിദ ത്ലൈബ്. മതന്യൂനപക്ഷത്തെയും മാധ്യമപ്രവര്‍ത്തനവും നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയാണെന്ന് മറ്റൊരു വനിതാ അംഗമായ ഇല്‍ഹാന്‍ ഒമര്‍. നരേന്ദ്രമോദിയുടെ ജനാധിത്യ വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് ഇരുവരും യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലെ മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.
രണ്ട് അംഗങ്ങളും ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബഹിഷ്കരണം പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യ തലസ്ഥാനത്ത് നരേന്ദ്രമോദിക്ക് വേദി നല്‍കിയത് നാണക്കേടാണ്. നരേന്ദ്രമോദി കാലങ്ങളായി തുടര്‍ന്ന് വരുന്ന മനുഷ്യാവകാശ അടിച്ചമര്‍ത്തലുകള്‍, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തവങ്ങള്‍, മൂസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍, മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നത് എന്നിങ്ങനെ ഒരു പ്രവര്‍ത്തനങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. ആയതിനാല്‍ യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലെ മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കുന്നു- റാഷിദ ത്ലൈബ് കുറിച്ചു.
It’s shameful that Modi has been given a platform at our nation’s capital—his long history of human rights abuses, anti-democratic actions, targeting Muslims & religious minorities, and censoring journalists is unacceptable.
I will be boycotting Modi’s joint address to Congress.
— Congresswoman Rashida Tlaib (@RepRashida) June 20, 2023
പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി. ഭ്രാന്തമായ ഹിന്ദു നാഷണലിസ്റ്റ് സംഘങ്ങളെ ശക്തിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരയെും മനുഷ്യാവാകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കുന്നു. യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിലെ മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കുന്നു- ഇല്‍ഹാന്‍ ഒമര്‍ കുറിച്ചു.
Prime Minister Modi’s government has repressed religious minorities, emboldened violent Hindu nationalist groups, and targeted journalists/human rights advocates with impunity.
I will NOT be attending Modi’s speech.
— Ilhan Omar (@IlhanMN) June 20, 2023
രണ്ട് പേരുടെയുംനിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം, യുഎസ് കോണ്‍ഗ്രസിലെ 75 അംഗങ്ങളാണ് ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുത, മാധ്യമങ്ങളുടെ സ്വതന്ത്രം ഇല്ലാതാക്കുന്ന സാഹചര്യം മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് നരേന്ദ്രമോദിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ സമീപിച്ചിരിക്കുന്നത്. മോദി ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതായി 2022ൽ യുഎസ് പുറത്തുവിട്ട മതസ്വാതന്ത്ര റിപ്പോർട്ടിൽ സൂചിപ്പിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here