ഒരു വൻകിട കോർപറേറ്റ് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തികൊണ്ട് പോവുകയെന്നത് ചില്ലറക്കാര്യമല്ല. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാർ എന്നറിയപ്പെടുന്ന കഴിവും പ്രവർത്തിപരിചയവും കൊണ്ട് സമ്പന്നരായ ആളുകളാണ് ഈ റോളുകൾ കോർപറേറ്റ് ലോകത്ത് നിർവഹിക്കുന്നത്. പദവിയുടെ അന്തസിന് ചേർന്ന തുക തന്നെയാണ് ഇവർക്കുള്ള ശമ്പളവും നിശ്ചയിച്ചിരിക്കുന്നത്. ശത കോടികളാണ് പലരുടെയും വാർഷിക ശമ്പളമെന്ന് നമുക്കറിയാം.
ലോക സമ്പന്നൻ ഇലോൺ മസ്ക്കും ആപ്പിൾ സിഇഓ ആയ ടിം കുക്കുമാണ് നിലവിൽ ലോകത്തേറ്റവും കൂടുതൽ വാർഷിക ശമ്പളം വാങ്ങുന്നത്. സ്ത്രീകളുടെ കാര്യമെടുത്താൽ ചിപ്പ് നിർമാണ കമ്പനിയായ എഎംഡിയുടെ തലപ്പത്തിരിക്കുന്ന ലിസ സു ആണ് ഏറ്റവും കൂടുതൽ വാർഷിക ശമ്പളം വാങ്ങുന്നത്. 30 മില്യൺ ഡോളറാണ് ലിസയുടെ വരുമാനം.
also read; ബെംഗളുരുവില്‍ ഡെലിവറി ആപ്പിന് ‘നടക്കുന്ന പരസ്യം’; വിമര്‍ശനം ശക്തം!
ഇന്ത്യയിലേക്ക് വന്നാൽ, ഇവിടെയും കോടികൾ വാങ്ങുന്ന സിഇഓമാരുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ലേഡി സിഇഒ റെലിഗെരി എൻ്റർപ്രൈസസ് എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ രശ്മി സലൂജയാണ്. ഒന്നും രണ്ടുമല്ല 68 കോടി രൂപയാണ് സലൂജ 2024 സാമ്പത്തിക വർഷത്തിൽ തന്റെ പ്രതിഫലമായി നേടിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഏഴാം സ്ഥാനത്താണ് സലൂജ. ഒരു ബാങ്കിംഗ്, ഇൻഷുറൻസ് രംഗത്തെ ഒരു കമ്പനിയുടെ തലപ്പത്ത് നിന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ പ്രൊഫഷണലാണിവർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here