മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കണമെന്ന് തോന്നാറുണ്ട്; വാർത്തകൾക്ക് മറുപടിയുമായി രശ്‌മിക മന്ദാന

രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയായിരുന്നു അനിമൽ. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ഈ ചിത്രം ബോളിവുഡിൽ വാൻ വിജയമായിരുന്നു. ഇതോടെ ബോളിവുഡിൽ തന്നെ മുന്നും താരങ്ങളിലൊന്നായിരിക്കുകയാണ് രാശ്മിക മന്ദാന.

Also Read; അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്: മന്ത്രി ആർ ബിന്ദു

ഇതിനുപിന്നാലെ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നാല് മുതൽ നാലരക്കോടി വരെ രശ്‌മിക ഒരു സിനിമയിൽ നിന്ന് മാത്രം പ്രതിഫലം വാങ്ങുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കണമെന്ന് എനിക്കും തോന്നാറുണ്ടെന്നാണ് രശ്‌മിക പരിഹാസരൂപേണ കുറിച്ചത്. നിർമാതാക്കൾ കാരണം ചോദിച്ചാൽ മാധ്യമങ്ങൾ അങ്ങനെയാണ് പറഞ്ഞതെന്ന് ഞാൻ പറയുമെന്നും, അവരുടെ വാക്കുകൾക്ക് അനുസരിച്ച് ജീവിക്കാമെന്ന് കരുതുന്നുവെന്നും രശ്‌മിക ട്വിറ്ററില്‍ കുറിച്ചു.

Also Read; നാല് ഡിഗ്രി വരെ കൂടാം; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സന്ദീപ് റെഡ്ഡി വാങ്കയാണ് അനിമൽ എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമായിരുന്നു രൺബീറിന്റെ ഭാര്യ ഗീതാഞ്ജലിയുടെ കഥാപാത്രമായിരുന്നു താരം ചെയ്തത്. ചിത്രം സ്ത്രീ വിരുദ്ധമാണെന്ന് നിരവധിയായ പരാമർശങ്ങളും വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News