രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ; ആശങ്കയില്‍ സിനിമാ ലോകം

രശ്മിക മന്ദാനയുടെ ചിത്രം ഉപയോഗിച്ച് നിർമ്മിച്ച ഡീപ്ഫേക്ക് വീഡിയോയിൽ കടുത്ത വിമർശനവും ആശങ്കയും ഉന്നയിച്ച് സിനിമ ലോകം. രശ്മികയുടെ അടുത്ത സുഹൃത്തും നടനുമായ വിജയ് ദേവരകൊണ്ട, വലിയ രോഷത്തോടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്.

Also read:കാക്കനാട് ശക്തമായ കാറ്റും മഴയും; ബീവറേജസ് ഔട്ട്‌ലെറ്റിലെ ഷെല്‍ഫ് മറിഞ്ഞു വീണു

ഇതിനെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും ഇത്തരം  സംഭവങ്ങള്‍ ആര്‍ക്കും നേരിടേണ്ടിവരരുതെന്നും അദ്ദേഹം പ്രതികരിച്ചു. കാര്യക്ഷമതയുള്ള  സൈബർ വിഭാഗം ജനങ്ങ‍ളുടെ സുരക്ഷ ശക്തിപ്പെടുത്തുമെന്നും വിജയ് പറഞ്ഞു.

വിജയ്ക്ക് പുറമെ  അമിതാഭ് ബച്ചനും സംഭവത്തില്‍ ആശങ്കകൾ അറിയിച്ചു. നാഗ ചൈതന്യ, സായ് ധരം തേജ്, മൃണാൽ ഠാക്കൂർ, ചിന്മയി ശ്രീപദ തുടങ്ങിയ പ്രമുഖരും വിഷയത്തിൽ ഗൗരവത്തോടെ പ്രതികരിച്ചു.

Also read:ഒറ്റപ്പാലത്ത് ചുമരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

ബ്രിട്ടീഷ് ഇന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവെന്‍സറായ സാറാ പട്ടേലിന്‍റെ ചിത്രവുമായിട്ടാണ് രശ്മിക മന്ദാനയുടെ മുഖത്തെ മോർഫ് ചെയ്തത്. തനിക്ക് ഇതിൽ പങ്കില്ലെന്നാണ് സാറയുടെ പ്രതികരണം.
ഡീപ്‌ഫേക്ക് വീഡിയോകളുടെ ഭീഷണിയെ ചെറുക്കുന്നതിന് കർശനമായ നിയമങ്ങൾ പാസാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News