80 ലക്ഷം തട്ടിച്ചതിനല്ല മാനേജരെ പറഞ്ഞു വിട്ടത്, രശ്മിക മന്ദാന പറയുന്നു

80 ലക്ഷം തട്ടിച്ചെന്ന പേരില്‍ നടി രശ്മിക മന്ദാന മാനേജറെ പുറത്താക്കിയെന്ന വാര്‍ത്ത തള്ളി രശ്മികയുടെ അടുത്തവൃത്തങ്ങള്‍, മാനേജരെ താരം പറഞ്ഞു വിട്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ പ്രചരിക്കുന്നുണ്ട്. എന്തിരുന്നാലും മാനേജറുമായി സൗഹാര്‍ദപരമായി പിരിഞ്ഞിരിക്കുകയാണ് രശ്മിക.

‘പൈസ തട്ടിച്ചെന്ന പേരില്‍ മാനേജറെ രശ്മിക പറഞ്ഞു വിട്ടെന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധവും വ്യാജവുമാണ്. തെന്നിന്ത്യയിലെ മാനേജര്‍ ഒരുപാട് കാലമായി താരത്തിനൊപ്പമുണ്ട്. അവരുടേതായ വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും സൗഹാര്‍ദപരമായി തന്നെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു,’ താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Also Read: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്, മാനേജരെ പുറത്താക്കി രശ്മിക മന്ദാന

നിലവില്‍ താരം അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ രണ്ടാം രണ്ടാം ഭാഗത്തില്‍ ഷൂട്ടിങ് അഭിനയിക്കുകയാണെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പം രശ്മിക പ്രധാന വേഷത്തിലെത്തുന്ന ‘ആനിമല്‍’ ആണ് പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News