വീണ്ടും ഡീപ് ഫേക്കിന് ഇരയായി രശ്‌മിക; രോഷത്തോടെ സൈബർ ലോകം

അടുത്തിടെ സിനിമാ ലോകവും പൊതുജനവും ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ. ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ആ വീഡിയോ ഒരുപാട് പേരെ സാങ്കേതികവിദ്യയുടെ ചതികുഴികളെക്കുറിച്ച് ബോധവാന്മാരാക്കിയിരുന്നു.

ALSO READ: ശിശുദിനത്തിലെ നീതിപീഠത്തിന്റെ വിധി കാത്ത് കേരളം; ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ വിധി നാളെ

വലിയ വിവാദമാണ് ആ ഡീപ് ഫേക്ക് വീഡിയോ സമൂഹത്തിൽ ഉണ്ടാക്കിയത്. ഒരു സ്ത്രീയുടെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ എങ്ങനെ ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നുവെന്ന് ഒരുപാട് പേർ പ്രതികരിച്ചിരുന്നു. വീഡിയോ ഇറങ്ങിയ പശ്ചാത്തലത്തിൽ രശ്‌മിക മന്ദാനയും പ്രതികരിച്ചിരുന്നു. ‘ഇപ്പോൾ ഞാൻ ഒരു നടിയായതുകൊണ്ട് ഇത്തരം കാര്യങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കുന്നു. ഇതേ സ്ഥാനത് ഒരു സ്കൂൾ, കോളേജ് വിദ്യാർത്ഥിയായ ഞാൻ ആയിരുന്നെങ്കിലോ?’ എന്നതായിരുന്നു രശ്‌മികയുടെ പ്രതികരണം.

ALSO READ: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം; കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന്

എന്നാൽ ഈ വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപേ രശ്‌മികയുടേതായുള്ള അടുത്ത ഡീപ് ഫേക്ക് വീഡിയോ ഇറങ്ങിയിരിക്കുകയാണ്. രശ്മികയുടെ ഫാൻ പേജ് എന്നവകാശപ്പടുന്ന ‘ക്രഷ്മിക’ എന്ന പേജിലാണ് ഇത്തവണ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്‌മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ.

ALSO READ: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് ഷെൻഹുവ 29; ഇന്ന് തുറമുഖത്തേക്കടുക്കുമെന്ന് സൂചന

വലിയ തരത്തിലുള്ള രോഷമാണ് ഇത്തരം ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ ഉയർന്നുവരുന്നത്. രശ്‌മികയുടെ വീഡിയോ വിവാദമായതിനുപിന്നാലെ നിരവധി നടിമാരുടെ വീഡിയോകളും ഇത്തരത്തിൽ മോർഫ് ചെയ്തത് വിനുവാദമായിരുന്നു. ഇവയ്‌ക്കെതിരെ കേസുകളുമെടുത്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News