കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട വിഭവത്തെക്കുറിച്ച് വാചാലയായി നടി രശ്‌മിക മന്ദാന. കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം പ്രയാസമാണ് എന്ന നടി പറഞ്ഞത്. പായസത്തെ പോലെ തന്നെ കേരളത്തിലെ ജനങ്ങളും വളരെ പ്രിയപ്പെട്ടതാണ് എന്നും നടി പറയുന്നു. കൊച്ചിയിൽ പുഷ്പ 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ വീട് കൂർഗിലാണ്. അതുകൊണ്ട് തന്നെ മലയാളികൾ എനിക്ക് എന്നും എന്റെ അയൽവാസികൾ തന്നെയാണ്. എനിക്ക് ഒരുപാട് മലയാളി കുടുംബങ്ങളുമായി ബന്ധമുണ്ട്. ഞാൻ അവരുടെ വീട്ടിലൊക്കെ പോയി നിറയെ പായസം കുടിച്ചിട്ട്. എനിക്ക് എന്നും മലയാളികളെ വളരെ ഇഷ്ടമാണ് ‘- നടി പറയുന്നു.
Also read: ‘ആ സിനിമ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി, പക്ഷെ…’; അപര്‍ണ ബാലമുരളി
അതേസമയം, അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ: ദി റൂൾ – ഭാഗം 2 വിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് ലഭിച്ചത്. എല്ലാ ഭാഷകളിലുമായി 174.9 കോടി രൂപയുടെ കളക്ഷൻ ലഭിച്ചു. എന്നാൽ രണ്ടാംദിനമായപ്പോൾ കളക്ഷനിൽ വൻ ഇടിവ് സംഭവിച്ചു. അതായത് 40 ശതമാനത്തിലേറെ ഇടിവ് ഉണ്ടതായാണ് റിപ്പോർട്ട്. 90.10 കോടി രൂപയാണ് രണ്ടാം ദിനം പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.
294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. നിലവിൽ ചിത്രം 400 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിനത്തില്‍ ഹിന്ദി പതിപ്പാണ് കൂടുതല്‍ കളക്ട് ചെയ്തത്. 55 കോടിയാണ് ഹിന്ദി പതിപ്പ് ഉണ്ടാക്കിയത്. ഇതോടെ പുഷ്പ 1 ന്‍റെ ലൈഫ് ടൈം കളക്ഷന്‍ രണ്ടാം ദിനത്തില്‍ തന്നെ പുഷ്പ 2 മറികടക്കും എന്ന് വ്യക്തമാണ്. ആദ്യ വീക്കെന്‍റില്‍ തന്നെ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here