ആരാധകരുടെ കണ്ടെത്തൽ ശരിയോ? രശ്മികയുടെ കാമുകൻ ആ നടൻ തന്നെയെന്ന് സൈബർ ലോകം, ‘റൗഡി ബോയ്’ എന്ന് വെളിപ്പെടുത്തി താരം

ക്യൂട്ട്നെസ് എപ്പോഴും വാരിവിതറുന്ന തെന്നിന്ത്യൻ നായികയാണ് രശ്‌മിക മന്ദാന. താരത്തിന്റെ കാമുകനെ സംബന്ധിച്ചും മറ്റും വലിയ ചർച്ചകൾ സൈബർ ഇടങ്ങളിൽ പതിവാണ്. വിജയ് ദേവരകൊണ്ടയാണ്‌ താരത്തിന്റെ കാമുകൻ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാർത്തകൾക്ക് ആധാരമായ മറ്റൊരു കണ്ടെത്തൽ ആരാധകർ നടത്തിയിരിക്കുകയാണ്.

ALSO READ: ‘ഞാനും ആത്മഹത്യ ചെയ്തേനേ’, ‘സിനിമ ഒരു ട്രാപ്പാണ്, മോശപ്പെട്ട നിരവധി അനുഭവങ്ങൾ ഉണ്ടായി’, ദാദാസാഹിബിലെ നായിക വെളിപ്പെടുത്തുന്നു

പ്രിയപ്പെട്ട സഹതാരം ആരാണെന്ന് വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദാണ് രശ്മികയോട് ചോദിച്ചത്. വലിയൊരു പൊട്ടിച്ചിരിയോടെയാണ് രശ്മിക ചോദ്യത്തിന് മറുപടി പറഞ്ഞത്. ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. അവസാനം ‘റൗഡി ബോയ്’ എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുന്നുമുണ്ട്. ആരാധകർക്കിടയിൽ വിജയ് ​ദേവരകൊണ്ട അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്.

ALSO READ: ‘ഇത്രയും സെക്കുലറായി ചിന്തിക്കുന്ന മറ്റൊരു നടൻ ഇല്ല, മമ്മൂക്കയെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കാനുള്ള വിവരമില്ല’: ജയൻ ചേർത്തല

രശ്മികളുടെ ഈ മറുപടി വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും എപ്പോഴാണ് ഇനി പ്രണയം തുറന്നുപറയുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും ഒന്നിക്കുന്നത് തങ്ങൾക്ക് ഏറെ ഇഷ്ടമാണെന്നും ആരാധകർ പറയുന്നുണ്ട്. പ്രണയത്തെ കുറിച്ച് ഇരുവരും ഔദ്യോ​ഗികമായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News