ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്, മാനേജരെ പുറത്താക്കി രശ്മിക മന്ദാന

സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് മാനേജരെ പുറത്താക്കി രശ്മിക മന്ദാന. ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വര്‍ഷങ്ങളായി രശ്മികയ്ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്‍പര്യപ്പെടാത്തതിനാല്‍ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല. നടി ഉതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Also Read: ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണം; നിഖില്‍ തോമസിന് സസ്പെന്‍ഷന്‍

നിലവില്‍ താരം അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ രണ്ടാം രണ്ടാം ഭാഗത്തില്‍ ഷൂട്ടിങ് അഭിനയിക്കുകയാണെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പം രശ്മിക പ്രധാന വേഷത്തിലെത്തുന്ന ‘ആനിമല്‍’ ആണ് പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News