മണിപ്പൂരില്‍ ഹൃദയം നടങ്ങുന്ന അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോഴും മറ്റു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടി ന്യായീകരിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ബിജെപിയെ തള്ളി ആർ.എസ്.എസിന്‍റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി.
മണിപ്പൂരിലെ യുവതികൾക്കെതിരായ അക്രമങ്ങളെ സംഘടന ശക്തമായ് അപലപിച്ചു. മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്ര സേവിക സമിതി പറഞ്ഞു.
അതേസമയം വിഷയത്തില്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ പ്രതിഷേധം തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യസഭയില്‍ അച്ചടക്ക ലംഘനത്തിന് ആം ആദ്മി അംഗം സഞ്ജയ് സിംഗിനെ സഭയുടെ ശേഷിച്ച സമ്മേളന ദിവസ്സങ്ങളില്‍ നിന്ന് ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്തു.
ALSO READ: മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here