ക്ഷേത്ര പ്രസാദ പൊതികളില്‍ എലി; വീഡിയോ വൈറല്‍; സംഭവം മുംബൈയില്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകളില്‍ എലി കുഞ്ഞുങ്ങളെ കണ്ടെത്തി. എലികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ക്ഷേത്ര ട്രസ്റ്റ് പറയുന്നത്. എന്നാല്‍ ആരോപണം നിഷേധിച്ച ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

ALSO READ:ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

ട്രേയില്‍ സൂക്ഷിച്ചിരിക്കുന്ന ലഡു പായ്ക്കറ്റുകളില്‍ എലികള്‍ ഉള്ളത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും ശ്രീ സിദ്ധിവിനായക് ഗണപതി മന്ദിര്‍ ട്രസ്റ്റ് (എസ്എസ്ജിടി) ചെയര്‍പേഴ്സണ്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കും. പ്രസാദം വൃത്തിയുള്ള സ്ഥലത്താണ് തയ്യാറാക്കുന്നതെന്ന് ഉറപ്പാക്കാന്‍ ക്ഷേത്രം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ട് കാലാവധിയിൽ ഇളവ് വരുത്തി യുഎഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News