ആശുപത്രി കാന്റീനിന്റെ ചില്ലലമാരയിൽ ഓടിനടക്കുന്ന എലി; കാന്റീൻ അടച്ചുപൂട്ടി

ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ചില്ലലമാരയിൽ എലി ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കാന്റീൻ അടച്ചുപൂട്ടി. ആശുപത്രിയിലെ ഒരു രോഗിയുടെ ബന്ധുവാണ് എലി ചില്ലലമാരയിലൂടെ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. ക്യാന്റീനിൽ ഉണ്ടായിരുന്നവർ എലി ഓടിനടക്കുന്ന ചൂണ്ടിക്കാട്ടിയപ്പോൾ അത് പഴയ ഭക്ഷണം ആണെന്നും ആർക്കും നല്കില്ലെന്നുമാണ് കാന്റീൻ ജീവനക്കാരൻ മറുപടി പറഞ്ഞത്.

ALSO READ: എ ഐ ക്യാമറ ഫലം കാണുന്നു; സെപ്റ്റംബറിൽ രക്ഷിക്കാനായത് 92 ജീവനുകൾ !

സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ ആശുപത്രി ഡീൻ ഡോ പി ബാലാജി കാന്‍റീന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പഴകിയ ഭക്ഷണം പൂര്‍ണമായി കാന്‍റീനില്‍ നിന്ന് നീക്കി. നല്ലതുപോലെ വൃത്തിയാക്കിയ ശേഷമേ ഇനി കാന്‍റീന്‍ തുറക്കൂ എന്നും ഡീന്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്‍റീന്‍ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്. 5000 രൂപ പഴയടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ല ; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News