‘ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള കറിയിൽ ജീവനുള്ള എലി’, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ: സംഭവം തെലങ്കാനയിൽ

ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള ചട്ണിയിൽ ജീവനുള്ള എലിയെ കണ്ടെത്തിയതായി റിപ്പോർട്ട്.  തെലങ്കാനയിലെ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചട്ണിയിൽ ഏലി ഇഴയുന്ന വീഡിയോ വിദ്യാർത്ഥികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ജെഎൻടിയു എച്ച് യൂണിവേഴ്സിറ്റിയിലെ സുൽത്താൻപൂരിലുള്ള കോളേജ് ഹോസ്റ്റലിലാണ് സംഭവം.

ALSO READ: ‘പെൺകുട്ടികളെ വേണ്ട’; നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം കത്തിച്ച് പിതാവ്, സംഭവം ദില്ലിയിൽ

എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. കോളജ് ഹോസ്റ്റലിൽ എന്ത് സുരക്ഷിതത്വമാണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്നാണ് ഒട്ടുമിക്ക എല്ലാവരും ചോദിക്കുന്നത്. രൂക്ഷ വിമർശനമാണ് ഹോസ്റ്റൽ കാന്റീനിനെതിരെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.

ALSO READ: ‘കൊച്ചുമകനെ മർദിച്ചു’, മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു; സംഭവം മഹാരാഷ്ട്രയിൽ

‘ജെഎൻടിയു സുൽത്താൻപൂരിൽ ഈ സാഹചര്യം പുതിയതല്ല. 2016 മുതൽ 2020 വരെ ഞങ്ങൾക്ക് ഇത്തരം ഗുണമേന്മയില്ലാത്ത ഭക്ഷണം നൽകിയതിന് മിക്കവാറും എല്ലാ ദിവസവും ഞങ്ങൾക്ക് മെസ് മാനേജ്‌മെൻ്റുമായി തർക്കിക്കേണ്ടിവന്നു. ഇന്നും അത് തുടരുന്നത് കാണുന്നതിൽ സങ്കടമുണ്ട്’, എന്നാണ് വിഷയത്തിൽ പൂർവ വിദ്യാർത്ഥിയായ ഒരാൾ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News