ആർഎസ്എസ്-ബിജെപി ബന്ധം പുകഞ്ഞു നീറുന്നു. അടിത്തത്തിലെ അണികളിൽ നിന്ന് ഉയർന്ന തുടങ്ങിയ വിമർശനങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കളിൽ വരെ എത്തി നിൽക്കുകയാണ്. ആര്‍എസ്എസ് മുഖപ്രസിദ്ധീകരണത്തിൽ വന്ന വിമർശനമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. ബിജെപിയുടെ ഈ വിജയം വെറും നീർക്കുമിളയാണെന്നാണ് ആര്‍.എസ്.എസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.
ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവും ലേഖകനുമായ രത്തന്‍ ശാരദ എഴുതിയ ലേഖനത്തിലാണ് ബിജെപിക്കെതിരെ ഇപ്പോൾ വിമർശനം ഉയർത്തിയിരിക്കുന്നത്. എന്‍.സി.പിയുമായുള്ള ബന്ധം ബി.ജെ.പിയുടെ ബ്രാന്‍ഡ് മൂല്യത്തെ ബാധിച്ചുവെന്ന് ലേഖനത്തിൽ പറയുന്നു. എന്‍.സി.പി അജിത് പവാര്‍ പക്ഷം ഒരു രീതിയിലും മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത പാര്‍ട്ടിയാണെന്നും രത്തന്‍ ശാരദ വിമര്‍ശിക്കുന്നു.
‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ബി.ജെ.പി നേതാക്കള്‍ക്കും ആത്മവിശ്വാസം കൂടുതലായിരുന്നു. കുമിളയ്ക്ക് സമാനമായ അവരുടെ വിജയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓറയിലുമാണ് നേതാക്കള്‍ സന്തോഷിക്കുന്നത്. എന്നാല്‍ തെരുവുകളില്‍ പാര്‍ട്ടിക്ക് വേണ്ടി കേട്ടിരുന്ന ശബ്ദങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാനില്ല’, രത്തന്‍ ശാരദ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഭക്തിക്കൊടുവിൽ ബിജെപിയില്‍ ഉടലെടുത്ത അഹങ്കാരമാണ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമായതെന്ന് മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ജയ്പൂരിലെ കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നേതാവിൻ്റെ വിമര്‍ശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here