മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്‌കാരത്തിന് അർഹനായി രത്തൻ ടാറ്റ.മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എംഐഡിസി) ഷാളും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് ബഹുമതി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് രത്തൻ ടാറ്റ.
ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള രത്തൻ ടാറ്റയുടെ വസതിയിൽ വെച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ചേർന്ന് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു.
Also Read: വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ
ടാറ്റയെ ‘ഉദ്യോഗ് രത്‌ന’യായി ആദരിച്ചത് പുരസ്‌കാരത്തിന്റെ അന്തസ്സ് വർദ്ധിപ്പിച്ചതായി ഷിൻഡെ മാധ്യമങ്ങളെ അറിയിച്ചു. ‘എല്ലാ മേഖലകളിലും ടാറ്റ ഗ്രൂപ്പിന്റെ സംഭാവന വളരെ വലുതാണ്. ടാറ്റ എന്നാൽ വിശ്വാസമാണ്,’ അദ്ദേഹം പറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിൽ സ്റ്റീൽ-ടു-സാൾട്ട് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. 2021-22ൽ ടാറ്റ കമ്പനികളുടെ മൊത്തം വരുമാനം 12800 കോടി ഡോളറായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here