രത്തൻ ടാറ്റ വിടവാങ്ങിയതോടെ ഇന്ത്യൻ വാഹന വിപണിക്ക് നഷ്ടമായിരിക്കുന്നത് കാറുകളിൽ വിപ്ലവം സൃഷ്ടിച്ച വ്യവസായിയെ കൂടിയാണ്. വാഹന വിപണിയെ ടാറ്റ പിടിച്ചെടുത്തത് വളരെ പെട്ടന്നായിരുന്നു. ടാറ്റ സുമോയും ഇൻഡിക്കയും സാധാരണക്കാരായ വാഹന പ്രേമികൾക്കിടയിൽ അതിവേഗം ശ്രദ്ധ നേടി. താങ്ങാവുന്ന വിലയും സ്ട്രോങ്ങ് ബോഡിയുമാണ് ടാറ്റയുടെ പ്രധാന സവിശേഷത.
കൂടാതെ വളരെ പെട്ടന്ന് തന്നെ കുഞ്ഞൻ കാറായ നാനോയെ വിപണിയിലെത്തിച്ച് സാധാരണക്കാർക്കിടയിൽ കയ്യടി നേടാനും ടാറ്റക്ക് കഴിഞ്ഞു. ഒരു കുടുംബം ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ടപ്പോൾ ഉദിച്ച ഐഡിയയാണ് അദ്ദേഹത്തിന് നാനോ എന്ന കാർ ആശയം.ഇറങ്ങുന്ന സമയത്ത് സാധ്യമാകുമോ എന്നും സുരക്ഷയെ കുറിച്ചും ഏറെ ആശങ്ക ഉണ്ടായിരുന്നെങ്കിലും നാനോയും വിപണിയിൽ തരംഗമായിരുന്നു. ബഡ്ജറ്റ് ഫ്രണ്ട്‌ലിയായ കാർ എന്നത് തന്നെയാണ് എക്കാലത്തെയും നാനോയുടെ ഹൈലൈറ്റ്.
ALSO READ: മാസ്സ് റീ എൻട്രി നടത്താൻ ഡസ്റ്റർ: മുഖം മിനുക്കി പുതിയ മോഡൽ ഉടൻ എത്തിയേക്കും
ഇതേകുറിച്ച് രത്തൻ ടാറ്റ പറഞ്ഞത് മറ്റുളളവർ സാധിക്കില്ല എന്ന് പറയുന്ന കാര്യം സാധിപ്പിക്കുന്നതിലാണ് തൻ്റെ സന്തോഷമെന്നാണ്. ഫോർഡിന്‍റെ ചെയർമാൻ ഒരിക്കൽ രത്തൻ ടാറ്റയെ കച്ചവടം ചെയ്യാൻ അറിയില്ലെന്ന് പരിഹസിസിച്ചിരുന്നു. എന്നാൽ ഈ ഫോർഡ് കടക്കെണിയിലായപ്പോൾ സഹായിയായത് ഇതേ രത്തൻ ടാറ്റ. ജാഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകൾ ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്ന് ടാറ്റ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ എസ്‌യുവിയിലും ടാറ്റയുടെ മോഡലുകൾക്ക് വിപണിപിടിച്ചെടുക്കാൻ കഴിഞ്ഞു. കർവ് , നെക്സൺ , ടിയാഗോ ഹാരിയർ ,പഞ്ച് അൾട്രോസ് , സഫാരി , ടിഗർ, തുടങ്ങി ഇവി അടക്കം നിരവധി മോഡലുകൾ വിപണിയിൽ ടാറ്റ അവതരിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here