ടാറ്റയുടെ മധുരപ്രതികാരം ! അന്ന് ബിസിനസ് ചെയ്യാന്‍ അറിയില്ലെന്ന് ഫോര്‍ഡിന്റെ ചെയര്‍മാന്‍ അപമാനിച്ചു, പിന്നീട് ഫോര്‍ഡ് കടക്കെണിയിലായപ്പോള്‍ സഹായിയായത് ഇതേ രത്തന്‍ ടാറ്റ

താജ്മഹലിന്റെ പേരില്‍ ടാറ്റ താജ്മഹല്‍ പാലസ് ഹോട്ടല്‍ ആരംഭിച്ചത് 1903 ഡിസംബര്‍ 16-നായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ വലിയ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വിദേശികള്‍ക്കുമാത്രമായിരുന്നു അധികാരമുണ്ടായിരുന്നത്.

ഒരിക്കല്‍ ജംഷേഡ്ജി ടാറ്റ വാട്‌സണ്‍സ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. പാറാവുകാരന്‍ അദ്ദേഹത്തെ അകത്തേക്കു കയറ്റിയില്ല. അപമാനിതനായി മടങ്ങിയ ജംഷേഡ്ജി ടാറ്റയുടെ പ്രതികാരമായിരുന്നു താജ്മഹല്‍ പാലസ്.

1991-ലാണ് ടാറ്റ ആദ്യമായി യാത്രാ കാര്‍ ശ്രേണി അവതരിപ്പിച്ചത്. രത്തന്‍ ടാറ്റയുടെ ആ തീരുമാനം കമ്പനിക്ക് വലിയ നഷ്ടമായി. കാര്‍ വ്യവസായം ഒഴിവാക്കാന്‍ പലരും ഉപദേശിച്ചു. ഇതുസംബന്ധിച്ച് അയച്ച പ്രൊപ്പോസലില്‍ ഫോര്‍ഡ് കമ്പനി താത്പര്യം പ്രകടിപ്പിച്ചു.

Also Read : മുംബൈ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ താജിലെത്തി; പിന്നാലെ ആ വമ്പന്‍ പ്രഖ്യാപനവും

എന്നാല്‍, ഫോര്‍ഡ് ഓഫീസിലെത്തിയ രത്തന്‍ ടാറ്റയെയും അംഗങ്ങളെയും ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് അധിക്ഷേപിച്ചാണ് സംസാരിച്ചത്. അറിയാത്ത വ്യവസായത്തില്‍ കാലെടുത്തുവെക്കാന്‍ പോകരുതായിരുന്നുവെന്നും ഇപ്പോള്‍ നിങ്ങള്‍ക്കുചെയ്യുന്ന ഒരുപകാരമാണ് ഏറ്റെടുക്കലെന്നുപോലും ഫോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

2000-ല്‍ ഫോര്‍ഡ് കടക്കെണിയിലായി. അന്ന് കമ്പനിയെ രക്ഷിക്കാന്‍ ജാഗ്വര്‍ ലാന്‍ഡ് റോവറെന്ന ഫോര്‍ഡിന്റെ ഉപകമ്പനിയെ ഏറ്റെടുത്ത് ടാറ്റ മധുരപ്രതികാരം വീട്ടി. ഫോര്‍ഡിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ കച്ചവടം ചെയ്യാന്‍ അറിയില്ലെന്നായിരുന്നു പരിഹസിസിച്ചത്. എന്നാല്‍ ഈ ഫോര്‍ഡ് കടക്കെണിയിലായപ്പോള്‍ സഹായിയായത് ഇതേ രത്തന്‍ ടാറ്റ

ടാറ്റ 9,300 കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ ഫോര്‍ഡിനെ കടക്കെണിയില്‍ നിന്നുകൂടിയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ഗുജറാത്തിലെ സാനന്ദിലുണ്ടായിരുന്ന ഫാക്ടറിയും ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News