മുംബൈ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ താജിലെത്തി; പിന്നാലെ ആ വമ്പന്‍ പ്രഖ്യാപനവും

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമര്‍ന്നത് ഓരോ ഇന്ത്യക്കാരനേയും നടുക്കുന്ന ഓര്‍മയാണ്. എന്നാല്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രത്തന്‍ ടാറ്റ ഹോട്ടല്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന് ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഭീകരാക്രമണത്തിനെതിരേയുള്ള നിത്യസ്മാരകമാക്കി താജിനെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണംനടന്ന ദിവസത്തിനുശേഷം നവംബര്‍ 29-നാണ് രത്തന്‍ ടാറ്റ, അന്നത്തെ ഇന്ത്യന്‍ ഹോട്ടല്‍സ് വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാറിനൊപ്പം വീണ്ടും താജ് ഹോട്ടല്‍ സന്ദര്‍ശിക്കുന്നത്. അടിയന്തരസഹായം നല്‍കുന്നതിനായി ഒരു ക്രൈസിസ് മാനേജ്മെന്റ് ടീമും രൂപവത്കരിച്ചു.

Also Read : രത്തൻ ടാറ്റക്ക് ഒപ്പം വളർന്ന വാഹനവിപണി

പെന്‍ഷന്‍, മരിച്ചവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, അതിജീവിച്ച കുടുംബാംഗങ്ങള്‍ക്ക് ഇതര തൊഴില്‍നേടുന്നതിനുള്ള സഹായം എന്നിങ്ങനെ കുടുംബങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്നും തുടര്‍ച്ചയായ പിന്തുണ ലഭിച്ചു.

അറ്റകുറ്റപ്പണികള്‍ക്കായി ഹോട്ടല്‍ അടച്ചതിന്റെപേരില്‍ താജിലെ ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടില്ല. നവീകരണത്തിലായിരുന്ന കാലയളവില്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായം, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താത്കാലിക പാര്‍പ്പിടം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം എന്നിവയെല്ലാം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration