ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ശതകോടികളുടെ ആസ്തിയുള്ള എന്നാല്‍ പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു സഹോദരനുണ്ട് രത്തന്‍ ടാറ്റക്ക്. 2023ല്‍ രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ മാത്രമാണ് പലരും ഇദ്ദേഹത്തെ അറിഞ്ഞതുതന്നെ. ജിമ്മി നവാല്‍ ടാറ്റയെന്ന സഹോദരനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
1945ലെ ഫോട്ടോയായിരുന്നു രത്തന്‍ ടാറ്റ അന്ന് ഷെയര്‍ ചെയ്തത്. വളര്‍ത്തുനായയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സഹോദരനെ അവസാനമായി ഒരുനോക്ക് കാണാന്‍ എന്‍സിപിഎ ലോണ്‍സിലേക്ക് ജിമ്മി വീല്‍ചെയറില്‍ എത്തിയിരുന്നു.
കാളാബയില്‍ രണ്ടുമുറി ഫ്ളാറ്റില്‍ മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ ജീവിക്കുകയാണ് ജിമ്മി. നവാല്‍ ടാറ്റ-സോനി ടാറ്റ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജിമ്മി. 1948ല്‍ നവാലും സോനിയും വേര്‍പിരിഞ്ഞു. ബിസിനസില്‍ ഒരിക്കലും ജിമ്മി താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here