രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ ആരെയും ഒഴിവാക്കിയിട്ടില്ല; ടിറ്റോയ്ക്ക് ആജീവനാന്ത സംരക്ഷണം…

ratan tata

86ാമത്തെ വയസില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ ലോകത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യമൊന്നാകെയാണ് ആ ദു:ഖവാര്‍ത്ത കേട്ടത്. മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ വില്‍പത്രത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുപ്പത് വര്‍ഷമായി തന്നോടൊപ്പമുള്ള വീട്ടുജോലിക്കാരനായ സുബ്ബയ്യ, പ്രിയപ്പെട്ട നായക്കുട്ടി ടിറ്റോ അങ്ങനെ എല്ലാവര്‍ക്കുമുള്ളത് കൃത്യമായി തന്നെ അദ്ദേഹം മാറ്റിവച്ചിട്ടുണ്ട്.

ALSO READ:  സിപിഐഎമ്മില്‍ പൊട്ടിത്തെറി എന്നു പറഞ്ഞവര്‍ ലജ്ജിച്ചു തലതാഴ്ത്തുക; എൻ എൻ കൃഷ്ണദാസ്

ആജീവനാന്ത സംരക്ഷണം തന്റെ ടിറ്റോയ്ക്ക് നല്‍കണമെന്നും നീണ്ടകാലമായി തന്റെ പാചകകാരനായി തുടര്‍ന്ന രാജന്‍ ഷാ തന്നെ ടിറ്റോയെ പരിചരിക്കണമെന്നുമാണ് വില്‍പത്രത്തിലുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ പേരില്‍ സ്വത്തെഴുതി വയ്ക്കാറുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് അത്യപൂര്‍വമാണ്.

തന്റെ ഫൗണ്ടേഷന്‍, സഹോദരന്‍ ജിമ്മി ടാറ്റ, അര്‍ധ സഹോദരിമാര്‍, വീട്ടിലെ ജോലിക്കാര്‍ എല്ലാവര്‍ക്കുമായി തന്റെ സ്വത്തിലെ അവകാശങ്ങള്‍ അദ്ദേഹം വ്യക്തമായി തന്നെ എഴുതിവച്ചിട്ടുണ്ട്. പതിനായിരം കോടിയിലധികം ആസ്തിയുള്ള തന്റെ സ്വത്തുക്കളാണ് അദ്ദേഹം ഭാഗം വച്ചിരിക്കുന്നത്.

ALSO READ: ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി

ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ ശാന്തനു നായിഡുവിന്റെ സംരംഭമായ ഗുഡ്‌ഫെല്ലോസിലുണ്ടായിരുന്ന ഓഹരി അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. കൂടാതെ ശാന്തനുവിന്റെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഒഴിവാക്കി.

മഹാരാഷ്ട്രയിലെ അലിബാഗിലുള്ള രണ്ടായിരം ചതുരശ്ര അടിയുള്ള ബീച്ച് ബംഗ്ലാവ്, മുംബൈ ജുഹു താരാ റോഡിലുള്ള രണ്ടുനില കെട്ടിടം, 350 കോടിയലധികമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റ് എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആസ്തിയിലുള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News