ആരോപണങ്ങള്‍ മുഴുവന്‍ തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍; രതീഷ് കാളിയാടന്‍

തനിക്കെതിരെയുള്ള വ്യാജ ആരോപണത്തില്‍ പൊലീസിന് പരാതി നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍. ആരോപണങ്ങള്‍ മുഴുവന്‍ തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ആണെന്നും തലയും വാലുമില്ലാത്ത പിതൃശൂന്യമായ സന്ദേശമാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. നൂറ് ശതമാനം വസ്തുതാ വിരുദ്ധമാണ് ആരോപണങ്ങള്‍. ഇത് ഏറ്റുപിടിച്ചാണ് കെഎസ്.യു സംസ്ഥാന അധ്യക്ഷനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയ കെഎസ്.യു നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രതീഷ് കാളിയാടന്‍ പറഞ്ഞു.

also read; ലോകം കീഴടക്കിയ സംഗീത മാന്ത്രികൻ; പിറന്നാൾ നിറവിൽ കീരവാണി

രതീഷ് കളിയാടൻറെ പിഎച്ച്.ഡി. പ്രബന്ധത്തിൽ റെക്കോഡ്‌ കോപ്പിയടിയെന്ന് കെ.എസ്.യു. ആരോപിക്കുകയും രതീഷിനെ തത്‌സ്ഥാനത്തുനിന്ന്‌ നീക്കണമെന്നും സംസ്ഥാനപ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിരുന്നു.

also read; കാലവര്‍ഷം: കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം

തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2009-17 കാലത്ത് മുഴുവൻസമയ അധ്യാപകനായി ശന്പളംവാങ്ങി ജോലിചെയ്യുമ്പോൾത്തന്നെ 2012-14-ൽ അസം സർവകലാശാലയിൽനിന്ന്‌ ചട്ടവിരുദ്ധമായാണ് രതീഷ് ഫുൾടൈമായി പിഎച്ച്.ഡി. നേടിയതെന്നും കെ.എസ്.യു. ആരോപണം ഉയർത്തിയിരുന്നു. പ്രബന്ധത്തിന്റെ മൊത്തം കോപ്പിയടിത്തോത് ടേൺഇറ്റ് ഇൻ സോഫ്റ്റ്‌വേർ പ്രകാരം 70 ശതമാനമാണെന്നും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News