റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി നാളെ മുതൽ അപേക്ഷിക്കാം. വെള്ള, നീല കാർഡുകൾക്ക് റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിങ്കിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25ന് രാവിലെ 11 മണി മുതൽ നൽകാവുന്നതാണ്. അപേക്ഷകൾ നൽകേണ്ടത് ഡിസംബർ 10 വൈകിട്ട് 5 മണി വരെയാണ്. ഓൺലൈനായിട്ടാണ് അപേക്ഷകൾ നൽകേണ്ടത്.

ഇതിന്റെ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈൻ ആയി അപേക്ഷിക്കാം. ecitizen.civilsupplieskerala.gov.in എന്ന സൈറ്റിലാണ് അപേക്ഷകൾ നൽകേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

also read: പേപ്പർ അപേക്ഷകൾ പൂർണമായും ഒഴിവാക്കി,കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി ഓൺലൈൻ വഴി; അപേക്ഷിച്ച് തുടങ്ങാനുള്ള തീയതി
അതേസമയം റേഷൻ കാർഡുകളിലെ പിഴവുകൾ തിരുത്താൻ റേഷൻ കടകളിൽ പരാതി പെട്ടി സംവിധാനം പ്രാബല്യത്തിൽ വന്നു. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം.റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration