റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, തീയതി മാറ്റിയതില്‍ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല. കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് നടത്തുന്നത്.

ALSO READ ;മോഡലിന്റെ ആത്മഹത്യ; അഭിഷേക് ശര്‍മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

18ന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ എല്ലാ താലൂക്കിലും ക്യാംപുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

ALSO READ ; ടെസ്റ്റ് റാങ്കിംഗ്: കുതിച്ച് യശസ്വി ജയ്‌സ്വാള്‍; തിളങ്ങി അശ്വിനും

പരിശീലനം ലഭിച്ച ഐടി കോഓര്‍ഡിനേറ്റര്‍മാര്‍ നാളെയും 24നും താലൂക്ക് തലത്തില്‍ 5 പേര്‍ക്കു വീതം പരിശീലനം നല്‍കും. ഇവര്‍ മാര്‍ച്ച് 1,2, 8,9 തീയതികളില്‍ റേഷന്‍ വ്യാപാരികള്‍ക്കു പരിശീലനം നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News