മുൻഗണനനാ വിഭാഗം (BPL) റേഷൻ കാർഡുടമകൾ ആ മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കണമെന്നാണ് നിർദേശം. സെപ്തംബർ മുതലാണ് റേഷൻ കാർഡുകളുടെ ഇ കെവൈസി അപ്‌ഡേഷനുകൾ ആരംഭിച്ചത്. ഇ കെവൈസി അപ്ഡേറ്റ് ചെയ്യാൻ ഉള്ള അവസാന ദിവസം ഡിസംബർ 31-ാണ്.
100 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും ഇകെവൈസി അപ്‌ഡേഷന്‍ പൂർത്തിയാക്കാനുള്ള യത്നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഓൺലൈനിലും കാർഡി ഉടമകൾക്ക് ഇ കെവൈസി ചെയ്യാൻ സാധിക്കുന്നതാണ്.
Also Read: ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ വ്യക്തിയെ!
ഇകെവൈസി അപ്‌ഡേഷനു വേണ്ടി മേര കെവൈസി എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ- UIAI അംഗീകരിച്ച ആപ്പാണ് മേര കെവൈസി ഈ ആപ്പ് ഡൗൺലോഡ് ചെയ്താണ് ഓൺലൈനായി ഇ കെവൈസി ചെയ്യാൻ സാധിക്കുന്നത്.
ഇതുവരെ 1,20,904 റേഷന്‍കാര്‍ഡ് അംഗങ്ങള്‍ ആപ്പിന്റെ സൗകര്യം ഉപയോഗപ്പെടുത്തി മസ്റ്ററിങ് പൂർത്തിയാക്കിയുട്ടുണ്ടെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: വാഴുമോ അതോ വീഴുമോ? യുഎസിലെ നിരോധനം മറികടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ ടിക് ടോക്
അനധികൃതമായി റേഷൻ വിഹിതം വാങ്ങുന്നവരെ കണ്ടെത്താനും ആനുകൂല്യം വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടന്നും അംഗങ്ങൾ ആനുകൂല്യത്തിന് അര്‍ഹരാണെന്നും ഉറപ്പു വരുത്താനുമാണ് മസ്റ്ററിങ് നടത്തുന്നത്.
ഫോൺ വഴിയും റേഷൻ കടകൾ വഴിയും മസ്റ്ററിങ് ചെയ്യാൻ സാധിക്കും. അർഹതപ്പെട്ടവർക്ക് അവരുടെ റേഷൻ വിഹിതം ഉറപ്പാക്കുന്നതിനും മസ്റ്ററിങ് സഹായകമാകുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here