റേഷൻ കാർഡ് മസ്റ്ററിങ് ഇനിയും പൂർത്തിയാക്കിയില്ലേ..! സമയം നീട്ടിയിട്ടുണ്ട്

ration card

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയം നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തിയാണ് മസ്റ്ററിങ് സൗകര്യം ഒരുക്കുക. മുന്‍ഗണനാ വിഭാഗത്തില്‍പെട്ട മുഴുവന്‍ ആളുകള്‍ക്കുമുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം അനുവദിക്കുമെന്നും പിങ്ക് വിഭാഗത്തില്‍പെട്ട 83.67% പേര്‍ ഇതുവരെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

Also Read; എഡിഎമ്മിന്റെ മരണം; പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടിവി പ്രശാന്തന് സസ്‌പെന്‍ഷന്‍

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുള്ള 16 ശതമാനത്തോളം ആളുകൾ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടിയത്. മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്ന നടപടികളിൽ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

Also Read; ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു

സെപ്റ്റംബര്‍ 18-ന് തുടങ്ങി ഒക്ടോബര്‍ 8-ന് അവസാനിക്കുന്ന വിധത്തിലാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമായിരുന്നു അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ മസ്റ്ററിങ് പ്രക്രിയകൾക്കുള്ള സമയം നീട്ടി. ഇതിനുശേഷവും 16% പേര്‍ ബാക്കിയായി. ഇതോടെയാണ് വീണ്ടും നവംബര്‍ അഞ്ച് വരെ സമയം നീട്ടിയത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News