റേഷന്‍ അഴിമതികേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖ് ഇന്നും ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല

റേഷന്‍ അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖ് ഇന്നും ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ല. നേരത്തെ മൂന്ന് തവണ സമന്‍സ് നല്‍കിയിട്ടും ഷാജഹാന്‍ ഷെയ്ഖ് ഹാജരായിട്ടില്ല. നിലവില്‍ ഷാജഹാന്‍ ഒളിവിലാണ്. നേരത്തെ ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടം തല്ലിയോടിച്ചിരുന്നു.

ALSO READ ;ഹിമാചലിൽ കോൺഗ്രസിന്റെ ഗതി എന്ത്? അനുനയവും ചർച്ചയുമായി നിരീക്ഷക സംഘം

ഷാജഹാന്‍ ഷെയ്ഖും അനുയായികളും ചേര്‍ന്ന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം സന്ദേശ് ഖാലി മേഖലയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് . അതിനിടെ ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡിക്കും സിബിഐക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News