സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. 15, 16, 17 തീയതികളില്‍ എല്ലാ റേഷന്‍ കടകളിലും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ്. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും മസ്റ്ററിങ് 31നകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്.18ന് സംസ്ഥാനത്തെ ഏത് കാര്‍ഡ് അംഗത്തിനും ഏത് റേഷന്‍ കടയിലും മസ്റ്ററിങ് നടത്താന്‍ സൗകര്യം ഉണ്ടാകും.
പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 1.30 മുതല്‍ വൈകീട്ട് നാലുവരെയും ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. എല്ലാ കാര്‍ഡ് അംഗങ്ങളും അവരവരുടെ റേഷന്‍ കടകളില്‍ നേരിട്ടെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങ്ങിന് കൂടുതല്‍ സമയം അനുവദിച്ചു നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here