റേഷന്‍ വിതരണവും കാര്‍ഡ് മസ്റ്ററിങ്ങും; റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാലാണ് റേഷന്‍കടകളുടെ സമയം പുനക്രമീകരിച്ചത്.

ALSO READ:  ലോകത്തില്‍ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ ശ്യംഖലയുള്ളത് കേരളത്തിലാണ് : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നാളെ മുതല്‍ ഒമ്പതാം തീയതി വരെയാണ് സമയം പുനക്രമീകരിച്ചത്.ഓവര്‍ലോഡ് കുറയ്ക്കുന്നതിനായി ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം 7 ജില്ലകളില്‍ രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിങ് നടക്കുന്നതിനാല്‍ വിതരണത്തില്‍ സാങ്കേതികമായ തകരാര്‍ നേരിട്ടിരുന്നു. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്.

ALSO READ:  കാട്ടാന ആക്രമണം; ഇന്ദിരയുടെ കുടുംബത്തിന് ധനസഹായം കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration