കുക്കറിലും ഫ്രയിങ് പാനിലും എലി, വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാർത്ഥികൾ; അന്വേഷണത്തിന് ഉത്തരവിട്ട് ഐഐടി റൂർക്കി

ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂർക്കിയിലെ രാധാ-കൃഷ്ണഭവൻ മെസ്സിൽ ഭക്ഷ്യവസ്തുക്കളിലും പാത്രങ്ങളിലും എലികളെ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. കുക്കറിലും ഫ്രയിങ് പാനിലും അരിച്ചാക്കിലും എലികളെ കണ്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ വീഡിയോ എടുത്ത് സോഷ്യൽ മീഡീയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കാൻ മെസ്സിലെത്തിയപ്പോഴാണ് എലിക‍ളെ കണ്ടത്. സംഭവത്തെത്തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ മെസിന് പുറത്ത് തടിച്ചുകൂടുകയും നടപടിയാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

ALSO READ; കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 – ൽ അധികം കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ

ഐഐടി റൂർക്കി പ്രശസ്തി നേടിയ സ്ഥാപനമായിട്ടും അവിടെ വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. മെസ്സിൽനിന്നുള്ള ഭക്ഷണം കഴിച്ചാൽ ഗുരുതരരോഗം പിടിപെടാൻ സാധ്യതയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. അതേ സമയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഐഐടി റൂർക്കി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഉടൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും ഐഐടി റൂർക്കിയുടെ മീഡിയ ഇൻ ചാർജ് സോണിക ശ്രീവാസ്തവ പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയുമാണ് നമ്മുടെ മുൻഗണന. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News