ഇന്നലെ മാവ് അരയ്ക്കാൻ മറന്നോ? ഉണ്ടാക്കാം അഞ്ച് മിനിറ്റിൽ ഒരു ഈസി ദോശ..!

രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശ വളരെ നല്ലതാണ്. എന്നും അരി ദോശ ആണെങ്കിൽ മടുപ്പ് ആവും. വെറൈറ്റിക്ക് ഒരു റവ ദോശ പരീക്ഷിച്ചാലോ? വളരെ എളുപ്പമാണ് റവ ദോശ ഉണ്ടാക്കാൻ. എങ്ങനെ എളുപ്പത്തിൽ റവ ദോശ ഉണ്ടാക്കാം എന്ന് നോക്കാം…

ചേരുവകൾ:
റവ – 1/2 കപ്പ്‌
നാളികേരം -1/4 കപ്പ്
ചെറിയ ഉള്ളി -3 എണ്ണം
പച്ചമുളക് -1 എണ്ണം
ജീരകം -1/4 ടീസ്പൂൺ
എണ്ണ
ഉപ്പ്

Also read: ഊണിന് ഉണ്ടാക്കാം കോവയ്ക്ക കൊണ്ടൊരു വെറൈറ്റി കറി..!

ഉണ്ടാക്കുന്ന വിധം :

റവ, നാളികേരം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

അരച്ചെടുത്ത മാവിലേക്ക് ജീരകം ഇട്ട് നന്നായി ഇളക്കുക. ദോശ മാവിന്റെ പാകത്തിൽ വെള്ളം ആവശ്യമെങ്കിൽ ചേർത്ത് ഇളക്കി എടുക്കുക.

ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ പുരട്ടി ഒരു തവി മാവു ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. തിരിച്ചും മറിച്ചും വേവിക്കുക. ദോശ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here