അരിയും ഗോതമ്പും കൊണ്ട് ഉണ്ടാക്കിയ ദോശ കഴിച്ച് മടുത്തോ? എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ റവ കൊണ്ട് ഒരു കിടിലൻ ദോശ ഉണ്ടാക്കാം. റവ ദോശ വളരെ ആരോഗ്യ പ്രദമായ ഒരു ഭക്ഷണമാണ് റവ ദോശ.വളരെ എളുപ്പം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
റവ – 1 കപ്പ്
ആട്ട – 1/4 കപ്പ്
സവാള – 1 ഇടത്തരം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വറ്റൽ മുളക് – 2 എണ്ണം
തൈര് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
മഞ്ഞൾപ്പൊടി – 1 നുള്ള്
സോഡാപ്പൊടി – 1/4 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
Also read:കുളത്തിലെ വെള്ളം അതിവേഗം പിങ്ക് നിറത്തിലായി; അന്തംവിട്ട് വിദഗ്‌ധര്‍; കാണാൻ ആളുകളുടെ തിരക്ക്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ റവ, ആട്ട, സവാള, പച്ചമുളക്, ഇഞ്ചി, തൈര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കണം, അരച്ചെടുത്ത മാവിൽ സോഡാപ്പൊടിയും മല്ലിയിലയും ചേർത്ത് ഇളക്കി ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. റവ ദോശ തയാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here