ബ്രേക്ക്ഫാസ്റ്റിന് മോടികൂട്ടാന്‍ ഒരു വൈററ്റി ദോശ; വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാര്‍

ബ്രേക്ക്ഫാസ്റ്റിന് മോടികൂട്ടാന്‍ ഒരു വൈററ്റി ദോശ, വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാവുന്ന കിടിലന്‍ റവ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍:

റവ – ഒരു കപ്പ്

അരിപ്പൊടി – ഒരു കപ്പ്

മൈദ – കാല്‍ കപ്പ്

പച്ചമുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി ചെറിയ കഷണം – ചെറുതായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട് ചെറുതായി അരിഞ്ഞത്

കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍

മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്

സവാള – ഒരെണ്ണം പൊടിയായി അരിഞ്ഞത്

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു കപ്പ് വെള്ളവും കാല്‍സ്പൂണ്‍ ഉപ്പും കൂടി ചേര്‍ത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക.

അതിനുശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

Also Read : റവ ഉപയോഗിച്ച് ഇതാ ഒരു അടിപൊളി നാലുമണി പലഹാരം

ദോശ ഉണ്ടാക്കാന്‍ ഒരു പാന്‍ അടുപ്പില്‍ വച്ച് നന്നായി ചൂടായി വരുമ്പോള്‍ ദോശ മിക്‌സ് ഒരു ചെറിയ ബൗള്‍ ഉപയോഗിച്ച് നന്നായി ഇളക്കിയതിനുശേഷം ഒഴിച്ചു കൊടുക്കാം ദോശ ഒരുവിധം ചൂടായി വരുമ്പോള്‍ അല്‍പം നെയ്യ് മുകളില്‍ ഒഴിച്ചു കൊടുക്കാം.

നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News