നല്ല മധുരമൂറുന്ന ലഡു ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല അല്ലേ ? നല്ല ഓറഞ്ച് നിറത്തിലേയും മഞ്ഞ നിറത്തിലേയും ലഡു നമുക്ക് എല്ലാവര്‍ക്കും എപ്പോഴും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ എപ്പോഴും പഞ്ചസാര ഉപയോഗിച്ചാണ് നമ്മള്‍ ലഡു ഉണ്ടാക്കാറുള്ളത്. ഇന്ന് നമുക്ക് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ച് ലഡു ഉണ്ടാക്കാം.
ചേരുവകള്‍
റവ വറുത്തത് – മുക്കാല്‍ കപ്പ്
കടല മാവ് – കാല്‍ കപ്പ്
ശര്‍ക്കര (ചീകിയത്) – 170 ഗ്രാം
ഏലയ്ക്ക പൊടിച്ചത് – മുക്കാല്‍ ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
പാല്‍/ തേങ്ങാപ്പാല്‍ – മുക്കാല്‍ കപ്പ്
നെയ്യ് – രണ്ടു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് പൊടിച്ചത് – ആവശ്യത്തിന്
Also Read : http://അരിയും ചോറും വേണ്ട, വെറും പത്ത് മിനുട്ടിനുള്ളില്‍ വെറൈറ്റി ബിരിയാണി റെഡി
തയ്യാറാക്കുന്ന വിധം :
പാനില്‍ നെയ്യൊഴിച്ച് റവ ചേര്‍ത്തു യോജിപ്പിച്ച് കടലമാവും ഇട്ട് ഇളക്കിക്കൊണ്ടു വറുത്തെടുക്കുക.
മുക്കാല്‍ ഭാഗം മൊരിയുമ്പോള്‍ തേങ്ങയും അണ്ടിപ്പരിപ്പും ചേര്‍ത്തു തീ കുറച്ചു വച്ചു വറുത്തെടുക്കണം.
തേങ്ങയിലെ ജലാംശം വറ്റി വരുമ്പോള്‍ ശര്‍ക്കരയും ഏലയ്ക്കാ പൊടിച്ചതും ചേര്‍ക്കുക.
തീ കുറച്ചു വച്ച് ഇളക്കി യോജിപ്പിച്ച ശേഷം പാല്‍ ഒഴിച്ചിളക്കുക
നന്നായി തിളച്ചു വന്നശേഷം പാനിന്റെ അടപ്പ് തുറന്നു നല്ലതു പോലെ ഇളക്കുക
വെള്ളം വറ്റിവരുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്തു നന്നായി യോജിപ്പിച്ചു വാങ്ങാം.
ചെറിയ ചൂടോടെ ഉരുട്ടിയെടുക്കാന്‍ പരുവത്തില്‍ റവ ലഡു ഉരുട്ടിയെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here