വെറും മൂന്നേ മൂന്ന് ചേരുവകള്‍; രുചിയൂറും കേസരി തയ്യാര്‍

നല്ല മധുരം കിനിയും കേസരി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വെറും മൂന്നേ മൂന്ന് ചേരുവകള്‍ കൊണ്ട് രുചിയൂറും കേസരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

റവ – ഒരു കപ്പ്

ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂൺ

നെയ്യ് – കാൽ കപ്പ്

പഞ്ചസാര – ഒന്നര കപ്പ്

കശുവണ്ടി, മുന്തിരി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പാനിലേക്ക്  കാൽക്കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് കശുവണ്ടി, മുന്തിരി എന്നിവ ചേർത്ത് നന്നായി ഒന്ന് മൂപ്പിച്ചെടുത്ത് മാറ്റിവയ്ക്കുക.

അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് ചെറുതായി മൂത്തുവരുമ്പോൾ നന്നായി തിളച്ച വെള്ളം രണ്ട് കപ്പ് ചേർത്ത് ചെറുതീയിൽ ഒന്ന് വേവിച്ചെടുക്കാം.

ഇനി ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഒരു സ്പൂൺ ഏലയ്ക്കാ പൊടിച്ചത് കൂടി ചേർക്കാം. ഇനി ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന കശുവണ്ടി, മുന്തിരി എന്നിവ കൂടി ചേർത്ത് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News