രാവിലെ ബ്രേക്ക്ഫാസ്റ്റ്കഴിച്ചോ? ഇല്ലെങ്കിൽ ഇന്ന് എന്തുണ്ടാക്കാനാണ് പ്ലാൻ? ഇന്ന് വെറൈറ്റിക്ക് രാവിലെ ഒരു പത്തിരി ഉണ്ടാക്കിയാലോ? പത്തിരി യെ ന്ന് കേൾക്കുമ്പോൾ പിടിപ്പത് പണിയുണ്ടെന്ന് കരുതണ്ട! ഒരല്പം റവയും ഒരു പിടി തേങ്ങയും മതി ഈ പത്തിരി ഉണ്ടാക്കാം. റവ കൊണ്ട് ഉപ്പുമാവ് മാത്രം ഉണ്ടാക്കി കഴിച്ച് മടുത്തവർക്കും ഇതൊന്ന് പരീക്ഷിക്കാം.
റവ പത്തിരി; ആവശ്യമായ ചേരുവകൾ:
റവ- 1 കപ്പ്
തേങ്ങ- അരകപ്പ്
ചെറിയ ഉള്ളി- 4 എണ്ണം
ഉപ്പ്- ആവശ്യത്തിന്
റവ പത്തിരി; തയ്യാറാക്കുന്ന രീതി;
ആദ്യമായി റവ, തേങ്ങാ, ചെറിയ ഉള്ളി എന്നുവയെല്ലാം ഒരു മിക്സിയുടെ ജാറിലിട്ട് അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു നുള്ള് ചെറു ജീരകം ചേർത്ത് നന്നായി ഇളക്കുക.
ഇനി ഒരു അപ്പ ചട്ടി അടുപ്പത്ത് വച്ച് അൽപ്പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. പത്തിരി ആയതിനാൽ തന്നെ മാവ് അധികം പരത്തി ഒഴിക്കേണ്ടതില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here