മദ്യപിച്ചിട്ടില്ല; രവീണ ടണ്ഠന് എതിരെയുള്ള പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

മുംബൈയിലെ ഖാര്‍ പൊലീസില്‍ ബോളിവുഡ് താരം രവീണാ ടണ്ഠന് എതിരായ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പൊലീസ്. അമിതവേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ചെന്നും കൈയ്യേറ്റം ചെയ്‌തെന്നുമായിരുന്നു രവീണയ്‌ക്കെതിരെയുള്ള പരാതി.

നടി തന്നെ ഇപ്പോള്‍ വൈറല്‍ ഭയാനിയുടെ ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും രവീണയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് വ്യക്തമായതിനൊപ്പം അവര്‍ മദ്യപിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

ALSO READ:  എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾ

പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയത്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. നടിയുടെ ഡ്രൈവര്‍ റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി കടന്നുപോകുകയായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കം ആരംഭിച്ചു എന്നാണ് ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തര്‍ക്കം രൂക്ഷമായതോട രവീണ ഡ്രൈവറെ സംരക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വന്നു. എന്നാല്‍ ആള്‍ക്കൂട്ടം അവരെ അധിക്ഷേപിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നീട് ഇരുകൂട്ടരും പരാതി പിന്‍വലിക്കുകയും ചെയ്തു.

ALSO READ: സ്കൂൾ തുറപ്പ്; യാത്ര ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി കെഎസ്ആർടിസി

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മാത്രമല്ല കാര്‍ ആരെയും തട്ടിയിട്ടില്ല. രവീണ മദ്യപിച്ചിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News