ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഇല്ലെന്ന് രവി ഡിസിയുടെ മൊഴി. കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്നും, കരാറിലെത്താൻ ധാരണയുണ്ടായിരുന്നുവെന്നുമാണ് രവി ഡിസിയുടെ മൊഴി. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
ഇ പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ മാധ്യമങ്ങൾ വെളിപ്പെടുത്തിയത് അദ്ദേഹം എഴുതിയതല്ലെന്നും, ആത്മകഥയെന്ന പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിനെതിരെയായിരുന്നു അദ്ദേഹം പരാതി നൽകിയത്.
വിഷയത്തിൽ ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ കോട്ടയം ജില്ലാ പൊലീസ് മോധാവിക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് വിഷയത്തിൽ നടക്കുന്നത്. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
Also Read: പാലക്കാട് ബിജെപിയില്‍ അടിയോടടി; രൂക്ഷ വിമര്‍ശനവുമായി ദേശീയ സമിതിയംഗം എന്‍ ശിവരാജന്‍
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലാണ് ഇപിയുടെ ആത്മകഥ എന്ന പേരിൽ ഏതാനും ചില വാചകങ്ങൾ ആദ്യമായി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക മാധ്യമങ്ങളും അതേറ്റെടുക്കുകയും സർക്കാരിനെതിരെയുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇപി അത് തൻ്റെ ആത്മകഥയിലെ ഭാഗങ്ങൾ അല്ലെന്നും താൻ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നേ ഉള്ളെന്നും ഡിസിയെ അതിൻ്റെ പ്രസാധന ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി രംഗത്ത് വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here