ഇപി ജയരാജന്‍ പുസ്തക വിവാദം; പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുവെന്ന് രവി ഡിസി

ഇ പി ജയരാജന്റെ പുസ്തക വിവാദത്തില്‍ തന്റെ നിലപാട് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും ഡിസി ബുക്‌സ് ഉടമ രവി ഡിസി. ഫെസിലിറ്റേറ്റര്‍ മാത്രമാണ് ഡിസി ബുക്ക്‌സ്. പൊതുരംഗത്തു നില്‍ക്കുന്നവരെ ബഹുമാനിക്കുന്നു. വിഷയം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും രവി ഡിസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് അദ്ദേഹം പ്രതികരിച്ചത്.

ALSO READ: ആംബുലൻസിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മുംബൈയിൽ ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴക്ക്

അതേസമയം ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി. ഇപി ജയരാജന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപിയുടെ നിര്‍ദേശം.

ALSO READ: അന്യ മതത്തിലുള്ള 17കാരിയുമായി പ്രണയം; യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലെ ടാറ്റൂ കണ്ട്

കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനം. കഴിഞ്ഞ ദിവസമാണ് ആത്മകഥ വിഷയത്തിൽ ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk