അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച ശിഖർ ധവാന് ആശംസകൾ അർപ്പിച്ച കുറിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ചും ഡയറക്ടറുമായ രവി ശാസ്ത്രി. കായികരംഗത്തെ ധവാൻ്റെ സംഭാവനകളെ പറ്റിയാണ് കുറിപ്പ്. വിരമിച്ചെങ്കിലും, കായികരംഗത്തെ സ്വാധീനിക്കാനുള്ള ധവാൻ്റെ തുടർന്നുള്ള സാധ്യതകളെ ശാസ്ത്രി ഊന്നിപ്പറഞ്ഞു.
ALSO READ: ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു
“നിങ്ങളുടെ വിരമിക്കൽ ആസ്വദിക്കൂ, ഷിക്കി ബോയ്! പരിശീലകനായും ഡയറക്ടറായുമായിരുന്ന 7 വർഷക്കാലം നിങ്ങൾ എനിക്ക് വളരെയധികം സന്തോഷവും വിനോദവും നൽകി. ഐസിസി ടൂർണമെൻ്റുകളിലും ഏഷ്യാ കപ്പുകളിലും ഗാലെയിലെ ആ അവിസ്മരണീയമായ ഇന്നിംഗ്‌സിലും നിങ്ങളുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകൾ എന്നും ഓർമ്മിക്കപ്പെടും. ഇപ്പോഴും ചെറുപ്പമാണ്, കായികരംഗത്ത് സംഭാവന നൽകാൻ ധാരാളം മാർഗങ്ങളുണ്ട്.’- എന്നായിരുന്നു ശാസ്ത്രിയുടെ കുറിപ്പ്.
ALSO READ: സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് ഹീന ഖാന്‍
ഇന്നലെയാണ് ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഏവരോടും നന്ദിയുണ്ടെന്ന് ധവാൻ എക്‌സിൽ കുറിച്ചു. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.പിന്നാലെ എക്‌സിൽതാരം വിരമിക്കലിനെപ്പറ്റി കുറിച്ചു.
“എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം ഇവിടെ അവസാനിക്കുകയാണ്.എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ ഇതിനോടൊപ്പം കൊണ്ടുപോകുകയാണ്.ഏവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ് !” – എന്നായിരുന്നു ധവാൻ എക്‌സിൽ കുറിച്ചത്.
2022ലായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. 2021 ജൂലൈയില്‍ അവസാന രാജ്യാന്തര ട്വന്‍റി 20യും കളിച്ചു. 2018 -ലാണ് ധവാൻ അവസാനമായി ടെസ്റ്റിൽ കളിച്ചത്. നിലവിൽ ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദെരാബാദിൽ താരം കളിക്കുന്നുണ്ട്. ഇത് തുടർന്നേക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here