ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു സാംസൺ നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് കമാന്റേറ്റർമാരായ രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും. ഓപ്പണർ എന്ന നിലയിൽ സഞ്ജു തനിയ്ക്ക് ലഭിച്ച അവസരം പരമാവധി മുതലാക്കിയെന്നും സഞ്ജു സാംസൺ ദീപാവലി ആഘോഷത്തെ നേരത്തെ തന്നെ ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടു വന്നെന്നുമായിരുന്നു കമാന്റേറ്റർമാരുടെ പ്രതികരണം.

ALSO READ: കേന്ദ്ര സബ്സിഡി പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സബ്സിഡി കിട്ടിയില്ല; പെരുവഴിയിലായി കർഷകർ

ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിന് തുടക്കം കുറിച്ച സഞ്ജുവിന്റെ ഇന്നിങ്സ് 8 സിക്സറുകളുടെ അകമ്പടി നിറഞ്ഞതായിരുന്നു. ഓഫ് സൈഡിൽ വന്ന പന്തിനെ സഞ്ജു സിക്സറിച്ചത് കണ്ട് ഹർഷ ഭോഗ്ലെ തന്റെ എക്സിൽ ഇപ്രകാരം കുറിച്ചു. ഫിസിൽ നിന്ന് സഞ്ജു സാംസൺ ആ സിക്സർ അടിച്ചത് നിങ്ങൾ കണ്ടോ? അത് കളിക്കാൻ അസാധാരണമായ വൈദഗ്ദ്ധ്യം ആവശ്യമാണ്. കുറച്ച് കളിക്കാർക്കേ അത് സാധിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News