ഇത് അവസാന സീസണായിരിക്കാം; ധോണി വിരമിക്കുമെന്നുളള സൂചന നല്‍കി രവി ശാസ്ത്രി

ധോണി വിരമിക്കുമെന്നുളള സൂചന നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി.ഇത് ധോണിയുടെ അവസാന സീസണായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ സീസണ്‍ ധോണി മുഴുമിപ്പിക്കുമോ ഇല്ലയോ എന്ന് കാലം പറയും വിരമിക്കുന്നതിന് മുന്നോടിയായിട്ടാണ് ധോണി നായകസ്ഥാനം മാറിയത്. ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ നായകസ്ഥാനം നല്‍കുകയല്ല ചെയ്തത്. അദ്ദേഹം ടീമില്‍ ഉള്ളപ്പോള്‍ തന്നെയാണ് നായകസ്ഥാനം മാറുന്നത്. ധോണി എല്ലാം നോക്കി കാണുന്നുണ്ട്. റുതുരാജിനെ എല്ലാം പഠിപ്പിച്ച ശേഷം ധോണി സ്ഥാനമൊഴിയും.” എന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

ALSO READ: അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

അതേസമയം റുതുരാജിന് കീഴില്‍ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയിച്ചിരുന്നു. ധോണിയുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് റുതുരാജ് ഫീല്‍ഡ് ഒരുക്കിയത്. മാത്രമല്ല, ഇടയ്ക്ക് ധോണി നേരിട്ടിറങ്ങി ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശങ്ങളും കൊടുത്തു.ഇത്തവണയും കിരീടം നേടുമെന്ന് ഉറപ്പുള്ള ടീമുകളില്‍ ഒന്നാണ് സിഎസ്‌കെ.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News