ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അശ്വിന്‍; രോഹിതിനും ഗില്ലിനും നേട്ടം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. സഹതാരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് അശ്വിന്റെ നേട്ടം.

നൂറാം ടെസ്റ്റ് മത്സരം കളിച്ച അശ്വിന്‍ ഒന്‍പത് വിക്കറ്റുകള്‍ നേടിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 51 റണ്‍സിന് നാലും രണ്ടാം ഇന്നിങ്സില്‍ 77 റണ്‍സിന് അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. പരമ്പരയില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 26 ആയിരുന്നു. 2015 ഡിസംബറിലാണ് അശ്വിന്‍ ആദ്യമായി ഐസിസി ടെസ്റ്റില്‍ ബൗളിങ് റാങ്കില്‍ ഒന്നാമത് എത്തിയത്.

Also Read: ‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാര്‍ത്ത: നിയമനടപടി സ്വീകരിക്കും’: ജിഫ്‌റി മുത്തുക്കോയ തങ്ങള്‍

അതേസമയം ധരംശാലയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ താരമായ കുല്‍ദീപ് യാദവ് പതിനഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തെത്തി. കരിയറിലെ കുല്‍ദീപിന്റെ ഏറ്റവും മികച്ച നേട്ടമാണിത്.

ബാറ്റേഴ്സ് റാങ്കിങ്ങില്‍, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപതാമതും എത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News