ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ മറ്റൊരു റെക്കോർഡ് കൂടി തന്റെ പേരിലെഴുതി രവിചന്ദ്രൻ അശ്വിൻ. ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം ആരാണെന്ന ചോദ്യത്തിന്, രവിചന്ദ്രൻ അശ്വിൻ എന്നായിരിക്കും ഇനി മുതലുള്ള ഉത്തരം. ഓസ്ട്രേലിയയുടെ നഥാൻ ലിയോണിന്റെ പേരിലുള്ള റെക്കോർഡാണ് അശ്വിൻ തിരുത്തിയത്.
പൂനെയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസമാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റിൽ വിൽ യങ്ങിനെ വീഴ്ത്തിയതോടെയാണ് റെക്കോർഡ് അശ്വിന്റെ പേരിലായത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 43 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളാണ് നഥാൻ ലിയോൺ (ഓസ്‌ട്രേലിയ) ഇതുവരെ നേടിയിരിക്കുന്നത്. എന്നാൽ വെറും 34 മത്സരങ്ങളിൽ കളിച്ച് അശ്വിന് ഈ റെക്കോർഡ് മറികടക്കാൻ ആയിട്ടുണ്ട്. 189 വിക്കറ്റുകളാണ് അശ്വിന്റെ നേട്ടം. 175 വിക്കറ്റോടെ പാറ്റ് കമ്മിൻസ് (ഓസ്‌ട്രേലിയ) മൂന്നാമനായും 147 വിക്കറ്റുകളോടെ മിച്ചൽ സ്റ്റാർക് (ഓസ്‌ട്രേലിയ) നാലാമനായും ഈ പട്ടികയിലുണ്ട്. സ്റ്റുവർട്ട് ബോർഡ് (ഇംഗ്ലണ്ട്) ആണ് അഞ്ചാമൻ. 134 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here