സര്‍ഫറാസിന്റെ റണ്ണൗട്ടിന് പിന്നിൽ ജഡേജ, ഒടുവിൽ മാപ്പ് പറഞ്ഞ് താരം

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ രവീന്ദ്ര ജഡേജക്കെതിരെ പരിഹാസം. മത്സരത്തിനിടെ മികച്ച രീതിയില്‍ കളിച്ച് വരികയായിരുന്നു സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായതിന് പിന്നാലെയാണ് ജഡേജക്ക് വിമര്‍ശനങ്ങള്‍ ഉണ്ടായത്.സെഞ്ചുറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്ന സര്‍ഫറാസിന്റെ റണ്ണൗട്ട് ആയതിനു പിന്നിൽ ജഡേജയാണെന്ന വിമർശനമാണ് ഉയരുന്നത്.

66 പന്തില്‍ 62 റണ്‍സെടുത്താണ് സര്‍ഫറാസ് റണ്ണൗട്ടാവുന്നത്. ഒരു സിക്‌സും 9 ഫോറും ആണ് സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്‌സ്. ജഡേജയുടെ തെറ്റായ ഒരു വിളിയാണ് സര്‍ഫറാസിന്റെ വിക്കറ്റ് നഷ്ടമാക്കിയത്.എന്നാൽ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ജഡേജ ക്ഷമ പറഞ്ഞിരിക്കുന്നത്. തന്റേത് തെറ്റായ വിളിയായിരുന്നുവെന്ന് ജഡേജ തുറന്നുപറഞ്ഞു.

ALSO READ:കുട്ടനാട് ടൗൺഷിപ്പായി മാറും: മന്ത്രി സജി ചെറിയാൻ

അതേസമയം ജഡേജയുടെ സെൽഫിഷ് ആണ് സര്‍ഫറാസിന്റെ സെഞ്ചുറി നഷ്ടമാക്കിയതെന്നും അഭിപ്രായം ഉണ്ട്. ജഡേജയ്ക്ക് 84 റണ്‍സുള്ളപ്പോഴാണ് സര്‍ഫറാസ് ക്രീസിലെത്തുന്നത്.ഇരുവരും 77 റണ്‍സാണ് നേടിയത്. ഇതില്‍ 62 റണ്‍സും സര്‍ഫറാസിന്റെ ബാറ്റിങ്ങിന് കിട്ടിയത്. മത്സരത്തിൽ രവീന്ദ്ര ജഡേജ സെഞ്ചുറി നേടിയിരുന്നു.

ALSO READ: കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News